ന്യൂഡൽഹി: സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഇന്നലെ പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ പ്രകാരം, 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യൻ സന്പദ്വ്യവസ്ഥ 7.7 ശതമാനം വളർച്ച കൈവരിച്ചു. രണ്ടാമത്തെ മുൻകൂർ കണക്കാക്കലിൽ പ്രവചിച്ച 7.6 ശതമാനത്തേക്കാൾ കൂടുതലാണിത്. 2024-25 സാന്പത്തിക വർഷത്തിൽ യഥാർഥ ജിഡിപി വളർച്ച 7.1 ശതമാനമായിരുന്നു.
202425 സാന്പത്തിക വർഷത്തെ ജിഡിപിയുടെ ആദ്യ പുതുക്കിയ കണക്കായ 299.89 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ, 2025-26 സാന്പത്തിക വർഷത്തിൽ യഥാർഥ ജിഡിപി (റിയൽ ജിഡിപി) 323.12 ലക്ഷം കോടി രൂപയിൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു.
2024-25ലെ 7.1 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ നോമിനൽ ജിഡിപി അല്ലെങ്കിൽ നിലവിലുള്ള വിലയിലുള്ള ജിഡിപി 2024-25ൽ 318.07 ലക്ഷം കോടി രൂപയായിരുന്നത് 2025-26 സാന്പത്തിക വർഷത്തിൽ 346.36 ലക്ഷം കോടി രൂപയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
2025-26 സാന്പത്തിക വർഷത്തിലെ നോമിനൽ ജിഡിപി വളർച്ച 8.9 ശതമാനമായിരുന്നു. 2024-25 സാന്പത്തിക വർഷത്തിൽ ഇത് 9.7 ശതമാനമായിരുന്നു.
2025-26 സാന്പത്തിക വർഷത്തിൽ മൊത്ത മൂല്യവർധിത (ജിവിഎ) വളർച്ച നിരക്ക് 7.9 ശതമാനമായിരുന്നു. നാലാം പാദത്തിലും ഇതേ വളർച്ചാ നിരക്ക് തന്നെയാണ് രേഖപ്പെടുത്തിയത്.
202526 വർഷത്തിൽ റിയൽ ഗ്രോസ് വാല്യു ആഡഡ് (റിയൽ ജിവിഎ) 294.91 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. 2024-25 സാന്പത്തിക വർഷത്തിൽ ഇത് 273.36 ലക്ഷം കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തെ 7.3% വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുന്പോൾ 7.9% വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു.
2025-26 സാന്പത്തിക വർഷത്തിൽ നോമിനൽ ജിവിഎ 314.87 ലക്ഷം കോടി രൂപയെന്ന നിലവാരത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്; 2024-25ൽ ഇത് 288.54 ലക്ഷം കോടി രൂപയായിരുന്നു, ഇത് 9.1% വളർച്ചാ നിരക്ക് കാണിക്കുന്നു.
നാലാം പാദത്തിൽ ജിഡിപി 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ എട്ടു ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ ഇതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഉത്പാദന മേഖലയിലെ വളർച്ചയിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ഈ പാദാനുപാദ വളർച്ചാ നിരക്ക് താഴേക്ക് പോകാൻ കാരണം. മൂന്നാം പാദത്തിൽ 12.8 ശതമാനമായിരുന്ന ഉത്പാദന വളർച്ച നാലാം പാദത്തിൽ 7.3 ശതമാനമായി കുറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, 2026-27 സാന്പത്തിക വർഷത്തിലെ വളർച്ചാ നിരക്ക് 110 ബേസിസ് പോയിന്റ് കുറഞ്ഞ് 6.6 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025-26 സാന്പത്തിക വർഷത്തെ മുഴുവൻ വർഷത്തെയും ജിഡിപി കണക്കുകൾ 2022-23 എന്ന പുതിയ അടിസ്ഥാന വർർഷം മുൻനിർത്തിയാണ് പുറത്തുവിട്ടത്.